23.7 C
Kunnamkulam
Saturday, September 26, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ബാലസഭയുടെ നേതൃത്വത്തില്‍ നോ-വെഹിക്കിള്‍ ഡേ ചലഞ്ച് സംഘടിപ്പിച്ചു

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ബാലസഭയുടെ നേതൃത്വത്തില്‍ നോ-വെഹിക്കിള്‍ ഡേ ചലഞ്ച് സംഘടിപ്പിച്ചു

22

പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ബാലസഭയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നോ-വെഹിക്കിള്‍ ഡേ ചലഞ്ച് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളുമായി നടത്തിയ സൈക്കിള്‍ റാലി ശ്രദ്ധേയമായി. ആറാം വാര്‍ഡ് മെമ്പര്‍ ഷൈബ ദിനേശന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ നസിയ കാര്‍ബണ്‍വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലസഭ റിസോര്‍സ്‌പേഴ്‌സന്‍ സുഹറ ബക്കര്‍ കാര്‍ബണ്‍ വായുവിലുണ്ടാക്കുന്ന ദൂഷ്യവശങ്ങളെ കുറിച്ചും പരിസ്ഥിതി മലിനീകരണം തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികള്‍ക്ക് വിശദീകരിച്ചു. സിഡിഎസ് മെമ്പര്‍ പ്രേമാവതി സംസാരിച്ചു.

ADVERTISEMENT
error: Content is protected !!