23.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery മറ്റം സെന്റ് ഫ്രാന്‍സിസ് ബോയ്‌സ് ഹൈസ്‌കൂളില്‍ സ്‌നേഹസംഗമം നടത്തി

മറ്റം സെന്റ് ഫ്രാന്‍സിസ് ബോയ്‌സ് ഹൈസ്‌കൂളില്‍ സ്‌നേഹസംഗമം നടത്തി

26

 

മറ്റം സെന്റ് ഫ്രാന്‍സിസ് ബോയ്‌സ് ഹൈസ്‌കൂളിലെ 1984-85 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി സ്‌നേഹസംഗമം നടത്തി. മറ്റം കാക്കശ്ശേരി സമാജം ഹാളില്‍ നടന്ന ചടങ്ങ് പ്രൊഫ.ചാക്കോ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രസിഡണ്ട് ജോണ്‍സന്‍ നമ്പഴിക്കാട് അധ്യക്ഷനായി. 40 വര്‍ഷം മുന്‍പത്തെ ക്ലാസ്സ്റൂം ഓര്‍മകളും, പഠിപ്പിച്ച അധ്യാപകരുടെ വിശേഷങ്ങളും സൗഹൃദങ്ങളും, വിദ്യാര്‍ത്ഥികള്‍ പങ്കിട്ടു. സെക്രട്ടറി അജിത് അരിയന്നൂര്‍ , റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജെറി കെ.തോമസ്, റാം മോഹന്‍,
എം.എന്‍.മനോജ്, പി.എ.ശശികുമാര്‍, ജ്യോതിബോസ്, ടി.എഫ് ബാബു, സി.ആര്‍ മനോജ്, ഹരീഷ് എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും,സ്നേഹവിരുന്നും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!