ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്‌കാരം പുഷ്പവതി പൊയ്പാടത്തിന്

മാനവീയം കൊല്ലം ഏര്‍പ്പെടുത്തിയ ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്‌കാരത്തിനായി പുഷ്പവതി പൊയ്പാടത്തിനെ തിരഞ്ഞെടുത്തു. 2025 ഒക്ടോബര്‍ പതിനെട്ടിന് കൊല്ലം പബ്‌ളിക് ലൈബ്രറി അങ്കണത്തിലെ സരസ്വതിഹാളില്‍ വെച്ച് നടക്കുന്ന സാഗരഗര്‍ജ്ജനം-2025 എന്ന് പേരിട്ടിരിക്കുന്ന സമ്മേളനത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. അവാര്‍ഡ് വിതരണം ചെയ്യും.

ഗായിക, ഗാനരചയിതാവ്, സംഗീത സംവിധായക എന്നീ നിലകളില്‍ പ്രസിദ്ധയാണ് പുഷ്പവതി പൊയ്പാടത്ത്. കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ചു വരികയാണ് പുഷ്പവതി. നിരവധി നാടകങ്ങള്‍ക്കായും ഇരുപതിലേറെ സിനിമകളിലും പുഷ്പവതി പാടിയിട്ടുണ്ട്. വേലൂര്‍ സ്വദേശിനിയായ പുഷ്പാവതി ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം.

ADVERTISEMENT