ഡിവൈഎഫ്‌ഐ തിരുവത്ര മേഖലാ കമ്മിറ്റി ‘പടമെടുക്കൂ വയനാടിനെ സഹായിക്കൂ’ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

നമ്മള്‍ വയനാട് ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തിരുവത്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ പടമെടുക്കൂ വയനാടിനെ സഹായിക്കൂ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ട് എറിന്‍ ആന്റണി, എസ്എഫ്‌ഐ സംസ്ഥാന ജോയിന്‍ സെക്രട്ടറി ഹസ്സന്‍ മുബാറക്, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, ബ്ലോക്ക് ട്രഷറര്‍ ടി എം ഷെഫീക്ക്, ഡിവൈഎഫ്‌ഐ തിരുവത്ര മേഖല സെക്രട്ടറി ജാബിര്‍ കെ.യു, പ്രസിഡന്റ് എം എസ് ജിതീഷ്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 9800 രൂപയാണ് സമാഹരിച്ചത്.

 

ADVERTISEMENT
Malaya Image 1

Post 3 Image