ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖല കമ്മിറ്റി, മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തു

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 13 യൂണിറ്റുകളില്‍ നിന്നായി 4491 പൊതിച്ചോറുകള്‍ മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്തു. പതിനഞ്ചാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പൊതിച്ചോര്‍ വിതരണത്തിനൊപ്പം 17 പ്രവര്‍ത്തകര്‍ രക്തദാനവും നടത്തി. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മെഡിക്കല്‍ കോളേജിലെ ഹൃദയപൂര്‍വ്വം ക്യാമ്പയിന്റെ ഏകോപനം നടത്തുന്ന സന്തോഷിനെ ഡി.വൈ.എഫ്.ഐ. കാട്ടകാമ്പാല്‍ മേഖലാ സെക്രട്ടറി വി.എസ്.ലെനിന്‍ ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT