വയനാട് പ്രകൃതിദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ കേരളവും ഇന്ത്യയിലാണ് എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ കേച്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കേച്ചേരി സെന്ററില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മേഖല പ്രസിഡണ്ട് ഫഹദ് മുസ്തഫ അധ്യക്ഷനായി. മേഖലാ സെക്രട്ടറി സച്ചിന്‍ പ്രകാശ്, ട്രഷറര്‍ വി.എം നിസാം എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT