ചൂണ്ടലില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറുകളില്‍ ഇടിച്ച് അപകടം. യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച്ച രാവിലെ 10.40 ഓടെ ചൂണ്ടല്‍ സെന്ററിനടുത്ത് വെച്ചായിരുന്നു അപകടം. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പോകുകയായിരുന്ന ചേര്‍ത്തല സ്വദേശികള്‍ സഞ്ചരിച്ച കാറിലും കോട്ടക്കലില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിലുമാണ് ബസ് ഇടിച്ചത്.
ADVERTISEMENT