മൂന്ന് ജില്ലകള്‍ കൂടിചേരുന്ന ചാലിശേരി ശ്രീ മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിലെ മുഴുവന്‍ വിളക്ക് പന്തലിന്റെ കാല്‍ നാട്ടി. നവംബര്‍ 23 നാണ് അയ്യപ്പന്‍ വിളക്ക്. മരത്തംകോട് മഠാധിപതിയായിരുന്ന ജ്യോതി പ്രകാശിന്റെ മകനും സംഘവുമാണ് വിളക്കുപാര്‍ട്ടി. തുടര്‍ച്ചയായി 28 -ാം വര്‍ഷമാണ് ക്ഷേത്ര സന്നിധിയല്‍ മുഴുവന്‍ വിളക്ക് നടക്കുന്നത്. വിളക്കുകമ്മിറ്റി രക്ഷാധികാരി കടവാരത്ത് സുബ്രമണ്യന്‍, പ്രസിഡണ്ട് പ്രസന്ന ധരന്‍, സെക്രട്ടറി കെ.കെ ഭാസ്‌ക്കരന്‍ വിളക്ക് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കാല്‍ നാട്ടല്‍ ചടങ്ങില്‍ പങ്കെടുത്തു.
ADVERTISEMENT