ചൊവ്വന്നൂര്‍ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ക്ക് സ്വീകരണം നല്കി. അഷ്ടമംഗല പ്രശ്‌നവിധി പ്രകാരമുള്ള നവീകരണ ചടങ്ങുകളുടെ ഭാഗമായാണ് സ്വാമിയാര്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം മേല്‍ശാന്തി രാജീവ് നമ്പൂതിരി പൂര്‍ണ്ണ കുംഭം നല്‍കി സ്വാമിയാരെ സ്വീകരിച്ചു. തുടര്‍ന്ന് പൂത്താലത്തിന്റെ അകമ്പടിയോടെ അദ്ദേഹത്തെ ആനയിച്ചു. പുഷ്പാഞ്ജലിയും വെച്ചു നമസ്‌കാരചടങ്ങും ഉണ്ടായിരുന്നു. ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരിപ്പാട് ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഭഗവാനും ഭഗവതിക്കും നിവേദ്യത്തിനായുള്ള വെള്ളി ഉരുളിയുടെ സമര്‍പ്പണവും ഇതോടൊപ്പം നടന്നു. ക്ഷേത്രം ഊരാളന്‍ ശശിധര രാജ, ക്ഷേത്രം പ്രസിഡന്റ് കെ കെ ആനന്ദന്‍, സെക്രട്ടറി ബിനു കെ ബാലകൃഷ്ണന്‍, മോഹനന്‍ നായര്‍, പരമേശ്വരന്‍ ഈച്ചരത്ത് തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
ADVERTISEMENT