ചാലിശ്ശേരി സെന്റ് പീറ്റേഴസ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ 159-ാമത് ശിലാസ്ഥാപന പെരുന്നാളിന് കൊടിയേറി. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ ബിജു മൂങ്ങാംകുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പെരുന്നാള്‍ കൊടി ആശീര്‍വദിച്ച് വികാരി കൊടിയേറ്റം നടത്തി. ട്രസ്റ്റി സി.യു ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നല്‍കി.
ADVERTISEMENT