ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് ഏരിയ – കൂട്ടുങ്ങല്‍ യൂണിറ്റ് സമ്മേളനം നടന്നു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനം എ.കെ.ടി.എ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ എടവിലങ്ങ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ദിവ്യ ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലളിതാംബിക വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി എ സുലോചന കണക്കും അവതരിപ്പിച്ചു. സംഘടനയുടെ പ്രാരംഭഘട്ടം മുതല്‍ പ്രവര്‍ത്തിക്കുന്ന സി വി മോഹനനെയും വി എ നാരായണിയെയും യൂണിറ്റില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പ് ചേര്‍ത്ത ദിവ്യ ഷാജിയേയും ആദരിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയങ്ങളും അവതരിപ്പിച്ചു.
ADVERTISEMENT