24.1 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം മേഖല പ്രവര്‍ത്തക യോഗം നടന്നു

ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം മേഖല പ്രവര്‍ത്തക യോഗം നടന്നു

69

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നംകുളം മേഖല പ്രവര്‍ത്തക യോഗം നടന്നു. കുന്നംകുളം അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് എ. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സുസ്ഥിര വികസനം എങ്ങിനെ സാദ്ധ്യമാകും എന്ന വിഷയത്തില്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം അഡ്വക്കേറ്റ് രവി പ്രകാശ് പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി പ്രേമരാജ്, മേഖല ട്രഷറര്‍ പ്രശാന്ത്, തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. കസീമ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള അംഗങ്ങള്‍ ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു.

ADVERTISEMENT
error: Content is protected !!