കടവല്ലൂര്‍ അന്യോന്യം: ഒന്നാം ദിവസം തിരുനാവായ യോഗം ഗംഭീരമാക്കി, തൃശൂര്‍ യോഗത്തിനു പിഴച്ചു

വേദമന്ത്ര പരീക്ഷാ വേദിയായ കടവല്ലൂര്‍ അന്യോന്യത്തിന്റെ ഒന്നാം ദിവസം തിരുനാവായ യോഗം ഗംഭീരമാക്കിയപ്പോള്‍ തൃശൂര്‍ യോഗത്തിനു പിഴച്ചു. മുമ്പിലിരിക്കല്‍ നടത്തിയ തിരുനാവായ യോഗത്തിലെ പുത്തില്ലം രാമാനുജന്‍ അക്കിത്തിരിപ്പാട് ഒന്നാം അഷ്ടകം ഒന്നാം അധ്യായം ഇരുപതാം വര്‍ഗത്തിലെ സുവിവൃതം എന്നു തുടങ്ങി 10 ഋക്കുകള്‍ ഗംഭീരമായി ചൊല്ലി. കോതമംഗലം വാസുദേവന്‍ നമ്പൂതിരി, നാരായണമംഗല ത്ത് പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ കൈ കാണിച്ചു സഹായിച്ചു. രണ്ടാം വാരമിരുന്ന തൃശൂര്‍ യോഗത്തിലെ മുണ്ടക്കല്‍ സുനില്‍ നമ്പൂതിരി ഒന്നാം അഷ്ടകം ആറാം അധ്യായം പതിനേഴാം വര്‍ഗത്തിലെ ഋജു നീതി നഃ എന്നു തുടങ്ങി ഋക്കുകള്‍ ചൊല്ലിയപ്പോള്‍ മധ്യേ നോ വിഷ്ണുഃ എന്നത് ക്രമം തെറ്റി ചൊല്ലിയതോടെ പിഴവ് സംഭവിച്ചു. ഒലങ്കര ദാമോദരന്‍ നമ്പൂതിരി, വടക്കുമ്പാട് പശുപതി നമ്പൂതിരി എന്നിവര്‍ സഹായത്തിനുണ്ടായിരുന്നു. തിരുനാവായ യോഗത്തിലെ നാരായണമംഗലത്ത് വിശാഖ് ശര്‍മന്‍ നമ്പൂതിരി, ഏര്‍ക്കര സജിത്ത് നമ്പൂതിരി എന്നിവര്‍ ജട പ്രയോഗിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image