26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Perumpilavu ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വകാര്യ ടെലികോം കമ്പനികളുടെ അമിതമായ...

ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വകാര്യ ടെലികോം കമ്പനികളുടെ അമിതമായ നിരക്ക് വര്‍ദ്ധനക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.

57

ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വകാര്യ ടെലികോം കമ്പനികളുടെ അമിതമായ നിരക്ക് വര്‍ദ്ധനക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. പഴഞ്ഞി ജെറുസലേമില്‍ നിന്ന് ആരംഭിച്ച പ്രകടനം ജെറുസലേമില്‍ തന്നെ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ആര്‍ വിഷ്ണു ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് എം .എ യദുകൃഷ്ണന്‍, സെക്രട്ടറി പി.ജെ ജ്യോതിസ് , ട്രഷറര്‍ അഖില മുകേഷ് എന്നിവര്‍ സംസാരിച്ചു.കമ്മിറ്റി അംഗങ്ങളായ ഹസ്സന്‍,ഷിനോസ് ,നിതിന്‍,ലെനിന്‍, മിന്‍ഡോ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!