25.7 C
Kunnamkulam
Wednesday, July 15, 2026
Home CCTV Desk സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഇന്ന് ഈസ്റ്റർ

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഇന്ന് ഈസ്റ്റർ

സമാധാനത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രൈസ്ത‌വർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. വിവിധ ദേവാലയങ്ങളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ വിശ്വാസികൾ ദേവാലയങ്ങളിലെ പ്രാർഥനകളിൽ പങ്കാളികളായി.

വിദ്വേഷത്തെ പുറത്താക്കണം, ഐക്യം വളർത്തണം- മാർപാപ്പ
ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളിലും അനീതികളിലും തളർന്നുപോകാതെ സമാധാനത്തിനായി നിലകൊള്ളണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ ഈസ്റ്റർദിന സന്ദേശത്തിൽ ആഹ്വാനംചെയ്‌തു. ഈസ്റ്റർ വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്നു. സമാധാനത്തിൻ്റെയും ഐക്യത്തിന്റെയും ഈസ്റ്റർ സന്ദേശം ലോകമാകെ വ്യാപിപ്പിക്കാൻ വിശുദ്ധരുടെ സമർപ്പണം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർശുശ്രൂഷകൾക്കും അദ്ദേഹം നേതൃത്വം നൽകി.

ADVERTISEMENT
error: Content is protected !!