24.7 C
Kunnamkulam
Friday, August 7, 2026
Home Bureaus Kechery കലാസ്വാദകരെ ആവേശത്തിലാഴ്ത്താനൊരുങ്ങി എടക്കളത്തൂര്‍ നാടകോത്സവം

കലാസ്വാദകരെ ആവേശത്തിലാഴ്ത്താനൊരുങ്ങി എടക്കളത്തൂര്‍ നാടകോത്സവം

25

കലാസ്വാദകരെ ആവേശത്തിലാഴ്ത്തുന്ന എടക്കളത്തൂര്‍ നാടകോത്സവത്തിന് വീണ്ടും അരങ്ങുണരുന്നു. അന്നകര കളത്തിപ്പറമ്പില്‍ മാധവന്‍ സ്മരണാര്‍ഥം എടക്കളത്തൂര്‍ ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 16 മുതല്‍ 25 വരെ എടക്കളത്തുര്‍ ശ്രീരാമചന്ദ്ര യുപി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്.ദിവസേന വൈകിട്ട് ഏഴിനാണ് നാടകങ്ങള്‍ അരങ്ങേറുക. കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘ശ്വാസം’, തിരുവനന്തപുരം സംസ്‌കൃതിയുടെ ‘ഭൂട്ടാനി’, കൊല്ലം എക്കോ തിയറ്ററിന്റെ ‘നിലാവ് പറഞ്ഞത്’, തിരുവനന്തപുരം മലയാളം നാടക വേദിയുടെ ‘ഒരു സുന്ദര ദിവസം’, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ‘ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍ ‘, ചങ്ങനാശേരി അണിയറയുടെ ‘തിര’, തിരുവനന്തപുരം സൗപര്‍ണികയുടെ ‘പടയോട്ടം’, കോഴിക്കോട് രംഗഭാഷയുടെ ‘ഒരുക്കം’, പത്തനാപുരം ഗാന്ധിഭവന്‍ തിയറ്റര്‍ ഇന്ത്യയുടെ ‘കൂട്’ എന്നീ നാടകങ്ങളാണ് ഇത്തവണ നാടകോത്സവത്തില്‍ അരങ്ങേറുന്നത്.
നാടകത്തെ സ്‌നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ 2003 ലാണ് എടക്കളത്തൂര്‍ നാടകോത്സവത്തിന് തുടക്കം കുറിച്ചത്.

 

ADVERTISEMENT
error: Content is protected !!