കുന്നംകുളം നഗരസഭ വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടന്നു

89

കുന്നംകുളം നഗരസഭയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികള്‍ക്കും നൂറുമേനി നേടിയ വിദ്യാലയങ്ങള്‍ക്കുമുള്ള വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന പുരസ്‌കാര വിതരണം ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എസ് സി, എസ് ടി കമ്മീഷന്‍ അംഗം ടി.കെ വാസു മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സംഗീത സംവിധാനത്തിന് ടെലിവിഷന്‍ സംസ്ഥാന പുരസ്‌കാരം നേടിയ കുന്നംകുളം സ്വദേശി ജിഷ്ണു തിലക് മുഖ്യാതിഥിയായി. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു.