മമ്മിയൂര്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ സത്സംഗം നടത്തി

117

അഷ്ടമിരോഹിണി ആഘോഷത്തിന് മുന്നോടിയായി മമ്മിയൂര്‍ നായര്‍ സമാജത്തിന്റെ നേതൃത്വത്തില്‍ സത്സംഗം നടത്തി. മമ്മിയൂര്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീരുദ്രന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി.എം. വാസുദേവന്‍ അധ്യക്ഷനായി. വി. അച്യുതകുറുപ്പ്, മാങ്ങോട്ട് രാമകൃഷ്ണന്‍ മേനോന്‍, വി.പി. ഉണ്ണികൃഷ്ണന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, നിര്‍മലന്‍ മേനോന്‍, രവീന്ദ്രന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.