ഏക ദിന ഏകാദശ രുദ്ര യാഗം നടത്തി

മരത്തംകോട് അമ്പലം പള്ളി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഏക ദിന ഏകാദശ രുദ്ര യാഗം നടത്തി. ദേവ പ്രീതിക്കും ദേശത്തിന്റെ ഐശ്വര്യത്തിനും, ജനങ്ങളുടെ നന്മക്കുമായാണ് ക്ഷേത്രങ്ങളില്‍ ഏകാദശ രുദ്രയാഗം നടത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്രസന്നിധിയില്‍ പ്രത്യേകം തയ്യാറാക്കിയ യാഗശാലയിലെ ഹോമകുണ്ഡത്തില്‍ അഗ്‌നിപകര്‍ന്നതോടെ യജ്ഞം ആരംഭിച്ചു. പെരുമ്പടപ്പുമനക്കല്‍ ബ്രഹ്‌മശ്രീ ഋഷികേശന്‍ സോമയാജിപ്പാടിന്റെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഡോ. മണികണ്ഠന്‍ പള്ളിക്കല്‍, തന്ത്രി രാമചന്ദ്രന്‍, രാജ നാരായണ കാളിദാസ ഭട്ട്, സ്വാമി ബ്രഹ്‌മാനന്ദ ഗിരി എന്നിവരും യാഗശാലയില്‍ സന്നിഹിതരായിരുന്നു. ക്ഷേത്രം രക്ഷാധികാരി ശ്രീലാല്‍ ശാന്തിയുടെ നേതൃത്വത്തില്‍ നടന്ന ഏകാദശ രുദ്ര യാഗത്തില്‍ അശ്വനി ദേവ് തന്ത്രികള്‍, തന്ത്രി വിനു മഹോദയ ,ഷാജി ശര്‍മ്മ എന്നിവര്‍ പ്രദാനാചാര്യന്‍മ്മാരായിരുന്നു. നിരവധി ഭക്തജനങ്ങളും യാഗശാലയില്‍ എത്തിയിരുന്നു.

 

ADVERTISEMENT