നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച് നെല്ലുവായ് പ്രദീപ് നമ്പീശന്റെ നേതൃത്വത്തില്‍ തുള്ളല്‍ സമന്വയം അരങ്ങേറി. ഗരുഡ ഗര്‍വ്വഭംഗം എന്ന കഥയാണ് തുള്ളലില്‍ അവതരിപ്പിച്ചത്. മഹാവിഷ്ണു വാഹകനായ ഗരുഡന്റെ താന്‍ മഹാ ശക്തനാണെന്ന് അതിരുവിട്ട അഹങ്കാരം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഹനുമാനെ ഉപയോഗിച്ച് അവസാനിപ്പിക്കുന്നതാണ് കഥാസന്ദര്‍ഭം. ഗരുഡനെ പ്രദീപ് നമ്പീശനും ഹനുമാനെ കലാമണ്ഡലം ജിനേഷും കൃഷ്ണനെ പ്രദീപ് ആറാട്ട്പുഴയും അവതരിപ്പിച്ചു. വായ്പ്പാട്ടില്‍ കലാമണ്ഡം പ്രസൂണ്‍, നന്ദന്‍ ചെറുശ്ശേരി എന്നിവരും മൃദംഗത്തില്‍ കലാമണ്ഡലം സജിത്ത് ബാലകൃഷ്ണന്‍ ,ഇടക്കയില്‍ കലാമണ്ഡലം സൂരജ് എന്നിവരും പിന്നണിയായി.
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ച് തുള്ളല്‍ സമന്വയം അരങ്ങേറി