ഗുരുവായൂരില്‍ ലോട്ടറി വില്പനക്കാരിയെ ആക്രമിച്ച് 2000 രൂപയുടെ ലോട്ടറിയും 500 രൂപയും കവര്‍ന്നു. ഗുരുവായൂര്‍ ഐനികുളങ്ങര പരേതനായ കൃഷ്ണന്റെ ഭാര്യ 74 വയസ്സുള്ള തങ്കമണിയാണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. വില്പന കഴിഞ്ഞ് തിങ്കളാഴ്ച്ചത്തേക്കുള്ള ലോട്ടറി വാങ്ങി താമസ സ്ഥലത്തേക്ക് പോകവെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ റോഡില്‍ വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവരെ തള്ളിയിട്ട് ലോട്ടറിയും പണവും തട്ടിയെടുത്ത് രക്ഷപ്പെട്ടു. വീഴ്ചയില്‍ കല്ലില്‍ തട്ടി തല പൊട്ടി. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കി.
ADVERTISEMENT