കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി പെരുന്നാള്‍ ആഘോഷിച്ചു

കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി പെരുന്നാള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിച്ചു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. ശനി വൈകിട്ടു 6.45ന് സന്ധ്യാനമസ്‌കാരം തുടര്‍ന്ന് കൊടിയും കുരിശും വാദ്യമേളങ്ങളുമായി പ്രദക്ഷിണം, രാത്രി ദേശക്കാരുടെ ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകള്‍ എന്നിവ ഉണ്ടായി. ഞായര്‍ രാവിലെ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യകാര്‍മികനായി കുര്‍ബാന അര്‍പ്പിച്ചു. ഉച്ചയോടെ ആരംഭിച്ച എഴുന്നള്ളിപ്പുകള്‍ വൈകിട്ടു സമാപിച്ചു. തുടര്‍ന്ന് പ്രദക്ഷിണം, പൊതുസദ്യ എന്നിവയും ഉണ്ടായി.

ADVERTISEMENT
Malaya Image 1

Post 3 Image