തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

കുന്നംകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനു വേണ്ടി എല്‍ഡിഎഫ് നഗരസഭ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ എ സി മൊയ്തീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍സിപി എസ് ജില്ലാ സെക്രട്ടറി ഇ എ ദിനമണി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി, ജില്ലാ കമ്മിറ്റിയംഗം എം എന്‍ സത്യന്‍, ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, സിപിഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, അബ്ദുള്‍ ജലീല്‍, വി പ്രിന്‍സ്, സീത രവീന്ദ്രന്‍, പി എം സുരേഷ്, പി ജി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വാര്‍ഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുകയും ഷാള്‍ സ്വീകരിക്കുകയും ചെയ്തു.

ADVERTISEMENT