ചാലിശേരി മുലയം പറമ്പത്ത്കാവ് പൂരാഘോഷത്തിന്റെ ഭാഗമായി കരിപ്പാലിസ് ന്യൂലൈറ്റ് കമ്മിറ്റി ഒരുക്കിയ നാലുകിലോമീറ്റര്‍ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വച്ചോണ്‍ നടന്നു. പടിഞ്ഞാറെ പള്ളിക്ക് സമീപം നടന്ന ചടങ്ങില്‍ കൊട്ടാരത്തില്‍ അപ്പുണി , മുതിരപറമ്പത്ത് കുട്ടികൃഷ്ണന് , ഷിജിത്ത് , കണ്ടരാമത്ത് പുഞ്ചയില്‍ ഷാജു ,ലൈറ്റ് കമ്മിറ്റി പ്രസിഡന്റ് ശശി കരിപ്പാലി എന്നിവര്‍ ചേര്‍ന്ന് ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു.