25 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; ഫ്‌ലൈഓവര്‍ തകര്‍ത്തു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; ഫ്‌ലൈഓവര്‍ തകര്‍ത്തു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ് ഭക്തര്‍ വരിനില്‍ക്കുന്ന ഫ്‌ലൈഓവര്‍ തകര്‍ത്തു. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൊമ്പന്‍ ശ്രീധരനാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന്റെ നാലാം പ്രദക്ഷിണം കൊടിമരത്തിനടുത്ത് എത്തിയിരുന്നു. എഴുന്നള്ളിപ്പ് മുന്നോട്ടു നീങ്ങിയെങ്കിലും ശ്രീധരന്‍ അനങ്ങിയില്ല. പാപ്പാന്‍ ബാബു കൊമ്പില്‍ പിടിച്ചതോടെ ആന തട്ടുകയായിരുന്നു. ഒഴിഞ്ഞ് മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആനത്താവളത്തില്‍ നിന്ന് കൂടുതല്‍ പാപ്പാന്മാരെത്തി വടം ഉപയോഗിച്ച് ആനയെ നിയന്ത്രണവിധേയമാക്കി. 11 മണിയോടെ ആനയെ പുറത്തിറക്കി പൂത്തേരി പറമ്പില്‍ തളച്ചു.

ADVERTISEMENT
error: Content is protected !!