കാട്ടകാമ്പാലില്‍ ഇടഞ്ഞ ആനയെ തളച്ചു

കാട്ടകാമ്പാല്‍ ക്ഷേത്രത്തിന് സമീപം ഇടഞ്ഞ ആനയെ തളച്ചു. എടത്തനാട്ടുകര കൈലാസനാഥ് എന്ന ആനയാണ് ഞായറാഴ്ച്ച രാവിലെ 9:30 ഓടെയാണ് ഇടഞ്ഞത്. ദിവസങ്ങളായി ആനയെ കാട്ടാകാമ്പാല്‍ അമ്പലത്തിന് സമീപത്തെ പറമ്പിലാണ് തളച്ചിരുന്നത്. രാവിലെ പാപ്പാന്‍ വെള്ളം കൊടുക്കാന്‍ ആന കരികില്‍ എത്തിയതോടെ തുമ്പിക്കൈ കൊണ്ട് പാപ്പാനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇടഞ്ഞ ആന സമീപത്തെ പറമ്പിലേക്ക് ഓടിക്കയറി. വിവരമറിയിച്ചതിനെ തുടര്‍ന്ന് കുന്നംകുളം എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image