കടവല്ലൂര്‍ വില്ലന്നൂര്‍ കൈരളി ക്ലബിന്റെ നേതൃത്വത്തില്‍ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. കരിക്കാട് കെ.കെ റീജന്‍സി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം കടവല്ലൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ബിന്ദു ധര്‍മ്മന്‍ നിര്‍വഹിച്ചു. ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു. കൈരളി ക്ലബ് ട്രസ്റ്റ് ചെയര്‍മാന്‍ മുജീബ് റഹ്‌മാന്‍, ക്ലബ് പ്രസിഡന്റ് ജാന്‍ബാസ്, സെക്രട്ടറി സിനാന്‍, ഷൗക്കത്തലി, ബാദുഷ, റൗമാസ്, വില്ലന്നുര്‍ ബ്രാഞ്ച് സെക്രട്ടറി വാസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT