പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കടങ്ങോട് ഗ്രാമ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കടങ്ങോട് കൈകുളങ്ങര രാമവാര്യര്‍ സ്മാരക ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍, പകര്‍ച്ചവ്യാധി പ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍് നടന്ന മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു.

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ മേനോന്‍ പകര്‍ച്ച വ്യാധികളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അപര്‍ണ്ണ പാലിയത്ത്, ഡോ. ഷീജ മേനോന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി പ്രഷര്‍, ഷുഗര്‍ പരിശോധനയും മരുന്നു വിതരണവും ഉണ്ടായിരുന്നു. പഞ്ചായത്തംഗം രമ്യാ ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ മണി, പഞ്ചായത്ത് അംഗങ്ങളായ മൈമുന ഷെബീര്‍, ടെസ്സി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT