എരുമപ്പെട്ടി വരവൂരിൽ വൻ കഞ്ചാവ് വേട്ട. വരവൂർ കൊറ്റുപുറത്തു നിന്ന് മാരക മയക്ക്മരുന്നായ ഏഴ് ഗ്രാം എം.ഡി.എം.എയും ഒൻപത് കിലോ കഞ്ചാവുമായി നാല് യുവാക്കളെ എരുമപ്പെട്ടി പോലീസ് പിടികൂടി. കൊറ്റുപ്പുറം റിസോർട്ടിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യുമായി യുവാക്കൾ പോലീസിൻ്റെ പിടിയിലായത്.വരവൂർ സ്വദേശി കടക്കുന്ന് കോളനിയിൽ വിശ്വാസ് (25), കോട്ടയം വെസ്റ്റ് വേളൂർ സ്വദേശി റഹ്മത്ത് മൻസിലിൽ സലാഹുദ്ദീൻ (29), ചേലക്കര സ്വദേശി പറലക്കര വീട്ടിൽ ജിഷ്ണു (28) , വരവൂർ സ്വദേശി മുണ്ടനാട് വീട്ടിൽ പ്രമിത്ത് ( 29 ) എന്നിവരെയാണ് എരുമപ്പെട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ ലൈജുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഇൻസ്പെക്ടർ ലൈജുമോൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.ഇന്ന് രാവിലെ എരുമപ്പെട്ടി ഐ.ടി.സി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
പ്രതികൾ ഇതിന് മുൻപും മയക്ക് മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരാണ്, രണ്ട് പേർ കാപ്പ ചുമത്തപ്പെട്ടവരുമാണ്.
എരുമപ്പെട്ടി വരവൂരിൽ വൻ കഞ്ചാവ് വേട്ട : 4 പേർ പിടിയിൽ
ADVERTISEMENT