പുന്നയൂർക്കുളം ആറ്റുപുറത്ത് 17കാരന് കത്തികുത്തേറ്റു..ആറ്റുപുറം സ്വദേശി റിഷാലിനാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ആറ്റുപുറം സെന്ററിന് സമീപം സ്വകാര്യസ്ഥാപനത്തിനു മുൻപിൽ ഇരിക്കുകയായിരുന്ന യുവാവിനെ നോക്കി എന്നാരോപിച്ചു കൊണ്ടാണ് ആക്രമി റിശാലിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ വയറിൻ്റെ രണ്ടിടത്ത് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ റിഷാലിനെ ആദ്യം പുന്നയൂർക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ADVERTISEMENT