കുന്നംകുളം ചാട്ടുകുളത്ത് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അഞ്ഞൂര്‍ കുന്ന് സ്വദേശി 35 വയസ്സുള്ള ലിജിത്തിനാണ് പരിക്കേറ്റത്. ഞായറാഴ്ച്ച രാത്രി 9:30 യോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും എതിര്‍ ദിശയില്‍ വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു വെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ഇടിയുടെ ആഘാതത്തിലാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. പരിക്കേറ്റ ബൈക്ക് യാത്രികനെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ADVERTISEMENT