വീട്ടുജോലിക്ക് വിളിച്ചുവരുത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും 5000 രൂപയും കവര്‍ന്നു. കൊല്‍ക്കത്ത സ്വദേശികളായ സലാമിന്‍, സൈഫുല്‍ മിയ എന്നിവരുടെ പണവും മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്. ചൂണ്ടല്‍ സെന്ററില്‍ ജോലിക്കായി കാത്തുനില്‍ക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സമീപിച്ച അജ്ഞാതനായ മോഷ്ടാവ് കുന്നംകുളം പോലീസ് സ്റ്റേഷന് സമീപത്തെ കോട്ടേഴ്‌സില്‍ പുല്ല് പറിക്കുന്ന ജോലിയുണ്ടെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടുടമ വിദേശത്താണെന്നും താക്കോല്‍ അദ്ദേഹത്തിന്റെ കയ്യിലാണെന്നും മതിലുചാടി പറമ്പിലേക്ക് കടന്നു പുല്ലുപറിക്കാന്‍ ഇതര സംസ്ഥാന തൊഴിലാളികളോട് അജ്ഞാതനായ മോഷ്ടാവ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെ പറമ്പിലേക്ക് ചാടി വസ്ത്രങ്ങള്‍ മാറി മൊബൈല്‍ ഫോണുകളും പണവും ഡ്രസ്സും ഒരു സ്ഥലത്ത് വച്ചശേഷം ജോലി ആരംഭിക്കുകയും പിന്നീട് അജ്ഞാതനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണും 5000 രൂപയും നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് കുന്നംകുളം പോലീസില്‍ പരാതി നല്‍കി. ഇത്തരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്നത് വ്യാപകമായിരിക്കുകയാണ്.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയാലും നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം.
വീട്ടുജോലിക്ക് വിളിച്ചുവരുത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും 5000 രൂപയും കവര്‍ന്നു
ADVERTISEMENT