കുന്നംകുളം ചൊവ്വന്നൂരില്‍ അജ്ഞാത വാഹനമിടിച്ച് ഗുഹക്ക് സമീപത്തെ ബസ്റ്റോപ്പ് തകര്‍ന്നു.ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തൂണുകള്‍ തകര്‍ന്ന ബസ്റ്റോപ്പിന്റെ മേല്‍ക്കൂര നിലം പതിച്ച നിലയിലാണ്. നിരവധി ആളുകളാണ് ഇവിടെ ബസ്സു കാത്തു നില്‍ക്കുന്നത്. പ്രദേശവാസികളില്‍ ചിലര്‍ വിശ്രമത്തിനായും ബസ്റ്റോപ്പ് ഉപയോഗിക്കാറുണ്ടെന്ന് പറയുന്നു. അപകട സമയത്ത് ആരും ബസ്റ്റോപ്പില്‍ ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കുന്നംകുളം അഗ്‌നി രക്ഷാസേനാ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ അജീഷ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക് ഓഫീസര്‍മാരായ ഗോഡ്‌സണ്‍, അശ്വിന്‍, ശ്യാം, ശരത് എന്നിവരടങ്ങിയ സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി*
ADVERTISEMENT