കുന്നംകുളം നഗരത്തില്‍ ലഹരി മാഫിയ സംഘം കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. വടുതല സ്വദേശി 24 വയസ്സുള്ള ഷാഹിദിനാണ് കുത്തേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം കോടതിപ്പടി റോഡില്‍ വച്ച് സ്‌കൂട്ടറില്‍ വരികയായിരുന്ന രണ്ടു പേര്‍ ബൈക്കില്‍ വരികയായിരുന്ന ഷാഹിദിനെയും സുഹൃത്തിനെയും അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തിനിടെ സ്‌കൂട്ടറില്‍ ഉണ്ടായിരുന്നവരില്‍ ഒരാള്‍ കത്തിയെടുത്ത് ഷാഹിദിന്റെ കഴുത്തില്‍ കുത്തിപ്പരിക്കല്‍പ്പിച്ചുവെന്ന് പറയുന്നു. പരിക്കേറ്റ ഷാഹിദിനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഹരിക്കടിമപ്പെട്ടവരാണ് തന്നെ ആക്രമിച്ചതെന്ന് ഷാഹിദ് പറഞ്ഞു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി
ADVERTISEMENT