29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Perumpilavu തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട

തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട

110

18 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും പിടികൂടി. ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കടങ്ങോട് സ്വദേശി കണ്ടരത്ത് വീട്ടില്‍ 54 വയസ്സുള്ള ജയപ്രകാശിനെയാണ് അഡിഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും വാറ്റാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പ്രതിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ADVERTISEMENT
error: Content is protected !!