വരവൂര്‍ കൊറ്റുപുറത്തു നിന്ന് മാരക മയക്ക്മരുന്നായ ഏഴ് ഗ്രാം എം.ഡി.എം.എയും ഒന്‍പത് കിലോ കഞ്ചാവുമായി നാല് യുവാക്കളെ എരുമപ്പെട്ടി പോലീസ് പിടികൂടി. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്.എരുമപ്പെട്ടി പോലീസും സ്‌പെഷ്യല്‍ സ്‌കോഡായ ഡന്‍സഫും ചേര്‍ന്നാണ് വന്‍ മയക്കമരുന്ന് വേട്ട നടത്തിയത്.വരവൂര്‍ റിസോര്‍ട്ടില്‍ വില്‍പ്പനയ്ക്കായി കൊണ്ട് വന്ന ഒമ്പത് കിലോഗ്രാം കഞ്ചാവും മാരക മയക്ക് മരുന്നായ അഞ്ച് ഗ്രാം എം.ഡി.എംയുമാണ്
എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ സി.വി.ലൈജുമോന്‍ ഡന്‍സഫ് എസ്.ഐ.രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വരവൂര്‍ സ്വദേശികളായ കടക്കുന്ന് കോളനിയില്‍ 25 വയസുള്ള വിശ്വാസ്, മുണ്ടനാട് വീട്ടില്‍ 29 വയസുള്ള പ്രമിത്ത്, ചേലക്കര പറലക്കര വീട്ടില്‍ 28 വയസുള്ള ജിഷ്ണു, കോട്ടയം വെസ്റ്റ് വേളൂര്‍ റഹ്‌മത്ത് മന്‍സിലില്‍ 29 വയസുള്ള സലാഹുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
വരവൂരില്‍ വന്‍ കഞ്ചാവ് വേട്ട
ADVERTISEMENT