കാട്ടകാമ്പാല്‍- പോര്‍ക്കുളം പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന പുല്ലാനിച്ചാല്‍ കോള്‍പടവിലെ കര്‍ഷകര്‍ക്ക് പുഞ്ചകൃഷിക്കായുള്ള നെല്‍വിത്തിന്റെ വിതരണം നടന്നു. 90 എക്കര്‍ സ്ഥലത്തേക്കാവശ്യമായ ഉമ വിത്താണ് പഞ്ചായത്തിന്റെ സഹകരണത്തോടെ സൗജന്യമായി വിതരണം ചെയ്തത്. കോള്‍ പടവ് സെക്രട്ടറി സോണി സഖറിയ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി എം.ഡി ശശി, കര്‍ഷകരായ എം.എ ചന്ദ്രന്‍, തങ്ക , കാര്‍ത്ത്യായനി, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT