30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty എരുമപ്പെട്ടി വാഹനാപകടം ; പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു.

എരുമപ്പെട്ടി വാഹനാപകടം ; പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു.

2593

എരുമപ്പെട്ടി മങ്ങാട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒമ്പത് വയസ്സുകാരി മരിച്ചു. ഒറ്റപ്പാലം പുത്തന്‍പീടികയില്‍ സുനൈന ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ മങ്ങാട് സെന്റ് ജോര്‍ജ് പള്ളി ഗ്രോട്ടോയുടെ മുന്നിലാണ് അപകടമുണ്ടായത്. ഒറ്റപ്പാലത്ത് നിന്ന് ചാവക്കാട്ടേയ്ക്ക് പോകുകയായിരുന്ന ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്നിരുന്ന ടാറ്റാ കര്‍വ് കാറില്‍ ഇടിക്കുകയായിരുന്നു.
ഈസ്റ്റ് ഒറ്റപ്പാലം സ്വദേശികളായ പുത്തന്‍പീടികയില്‍ ഹക്കീം, സമദ്, ഷൗജത, ഹിസാന, ഷാഹിദ്, മുഹമ്മദ് സാദിഖ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. പരുക്കേറ്റവരെ എരുമപ്പെട്ടി ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകരും 108 ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!