സ്‌കൂള്‍ വാഹനം ഓട്ടോറിക്ഷയില്‍ ഇടിച്ച് യുവതിക്കും, കുഞ്ഞിനും പരിക്ക്

എരുമപ്പെട്ടി പഴവൂരില്‍ സ്‌കൂള്‍ വാഹനം ഓട്ടോറിക്ഷയില്‍ ഇടിച്ച് യുവതിക്കും, കുഞ്ഞിനും പരിക്ക്.ഓട്ടോറിക്ഷാ യാത്രക്കാരായ പഴവൂര്‍ മരാമ്പുറം മൊയ്തീന്റെ ഭാര്യ ഫര്‍സാന (29) , മകള്‍ 9 വയസുകാരി മിസ്ബ ഫാത്തിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എരുമപ്പെട്ടി എ.ഇ.എസ് ഹോപ്പ് പബ്ലിക്ക് സ്‌കൂള്‍ വാഹനമാണ് പഴവൂര്‍ കറപ്പം വീട്ടില്‍ കബീറിന്റെ ഓട്ടോറിക്ഷയില്‍ ഇടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ പഴവൂര്‍ ക്ഷേത്രത്തിന് സമീപമുള്ള അങ്കണവാടിക്ക് മുന്നില്‍ വെച്ചായിരുന്നു അപകടം. സ്‌കൂളില്‍ നിന്ന് കുട്ടികളെ കൊണ്ട് വന്നിരുന്ന വാഹനം എരുമപ്പെട്ടിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമായി ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image