പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നടത്തുന്ന ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു

സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ തീരുമാന പ്രകാരം പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി നടത്തുന്ന ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗവും, ബഹുജന സംഗമവും നടത്തി. അകലാട് അല്‍സാക്കിയില്‍ നടന്ന യോഗം സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, മുന്‍ എംഎല്‍എയുമായ കെ.വി.അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എന്‍.കെ. ഗോപി അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ.വിശ്വനാഥന്‍ മാസ്റ്റര്‍, മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അനിത സുരേഷ്, സിഐടിയു ചാവക്കാട് ഏരിയ കമ്മിറ്റി അംഗം എം എ വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭവന നിര്‍മ്മാണം വിജയിപ്പിക്കുന്നതിനായി എംസി ബഷീര്‍ ചെയര്‍മാനായും വി സമീര്‍ കണ്‍വീനറായും സുഹറ ബക്കര്‍ ട്രഷററുമായമുള്ള 71 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും, 501 അംഗ ജനറല്‍ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image