വടക്കേക്കാട് കൗക്കാനപ്പെട്ടി ബാല സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം. പണം നഷ്ടപ്പെട്ടു. മേഖലകളില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാണ്. രാത്രി സമയങ്ങളില്‍ പോലീസ് പെട്രോളിങ് ഊര്‍ജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരം അറിയുന്നത്. ശ്രീകോവിലിന്റെ മുന്‍വശത്തെ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്നു. ശ്രീകോവില്‍ തുറന്ന് ഭഗവാന് ചാര്‍ത്തിയിരുന്ന വെള്ളിമാല, ശൂലം എന്നിവയും കവര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഓഫീസ് റൂമിന്റെ പൂട്ടും ശാന്തിയുടെ മുറിയുടെ പൂട്ടും പൊളിച്ച നിലയിലാണ് എണ്ണായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.രാവിലെ ക്ഷേത്രം തുറക്കാന്‍ എത്തിയ ശാന്തിക്കാരനാണ് സംഭവം കണ്ടത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു. വടക്കേക്കാട് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൗക്കാനപ്പെട്ടി ബാല സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം
ADVERTISEMENT