30 C
Kunnamkulam
Friday, September 25, 2026
Home Bureaus Kechery സ്വന്തം വീട്ടില്‍ അനധികൃതമായി നിര്‍മിച്ചിരുന്ന വാറ്റു ചാരായവും വാഷുമായി അച്ഛനും മകനും അറസ്റ്റില്‍

സ്വന്തം വീട്ടില്‍ അനധികൃതമായി നിര്‍മിച്ചിരുന്ന വാറ്റു ചാരായവും വാഷുമായി അച്ഛനും മകനും അറസ്റ്റില്‍

112

 

കണ്ടാണശ്ശേരിയില്‍ സ്വന്തം വീട്ടില്‍ അനധികൃതമായി നിര്‍മിച്ചിരുന്ന വാറ്റു ചാരായവും വാഷുമായി അച്ഛനെയും മകനെയും ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരീ വടക്കുംചേരി വീട്ടില്‍ രാജന്‍ (57) മകന്‍ ആദര്‍ശ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് കണ്ടാണശ്ശേരിയില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ഓണത്തോടനുബന്ധിച്ചു വില്‍പ്പനക്കായി അനധികൃതമായി വാറ്റു ചാരായം നിര്‍മ്മിച്ച് സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ ഐ.പി.എസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ എ.സി.പി. ടി. എസ്..സിനോജിന്റെ നിര്‍ദേശാനുസരണം പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അനധികൃതമായി നിര്‍മിച്ചു കന്നാസിലും കുപ്പിയിലും സൂക്ഷിച്ച 1.8 ലിറ്റര്‍ വാറ്റു ചാരായവും ചാരായം നിര്‍മ്മിക്കാനായി സൂക്ഷിച്ച 20 ലിറ്റര്‍ വാഷും പോലീസ് കണ്ടെടുത്തത്.

ADVERTISEMENT
error: Content is protected !!