25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Chavakkad ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍

 

ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയ കേസിലെ പ്രതികള്‍ ചാവക്കാട് പോലീസിന്റെ പിടിയില്‍. ഭര്‍ത്താവുമായി ജീവിച്ചാല്‍ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യല്‍ നിന്നും 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പലസമയത്തായി വാങ്ങിയ ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടില്‍ ജംഷീര്‍ (34) , പുന്നമുണ്ടോക്കില്‍ ഫാറൂഖ്.കെ.പി. (34) എന്നിവരെയാണ് ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ പ്രീത ബാബു അറസ്റ്റ് ചെയ്തത്. സ്വര്‍ണ്ണം തിരികെ ചോദിച്ച സമയം പരാതിക്കാരിക്ക് മുക്കുപണ്ടം തിരികെ നല്‍കി വിശ്വാസവഞ്ചന നടത്തുകയായിരുന്നു. സ്വര്‍ണ്ണം വിറ്റു കിട്ടിയ പണം ഉപയോഗിച്ച് തമിഴ്‌നാട് കേന്ദ്രീകരിച്ചുളള ദര്‍ഗ്ഗകളില്‍ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍മാരായ രജനീഷ്, അനസ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!