നെല്ലുവായ് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ വാദ്യകലാകാരന്‍ കലാശ്രീ നെല്ലുവായ് കെ.എന്‍.പി നമ്പീശന്‍ രചിച്ച നാട്യ വാദ്യ സര്‍വ്വ ഭൗമം എന്ന പുസ്തകത്തെ പരിചയപ്പെടുത്തലും പുസ്തക കൈമാറ്റവും നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ വിസി ബിനോജ് മാസ്റ്റര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.കെ ശിവന്‍ അധ്യക്ഷനായി. കലാമണ്ഡലം നാരായണന്‍ നായര്‍ പുസ്തകം പരിചയപ്പെടുത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എന്‍.ബി ബിജു, മാധ്യമപ്രവര്‍ത്തകന്‍ റഷീദ് എരുമപ്പെട്ടി, വായനശാല സെക്രട്ടറി അജു നെല്ലുവായ്, ജോണ്‍സണ്‍ കുന്നമ്പിള്ളി, ആര്‍. രാധാകൃഷ്ണന്‍, വി.എന്‍.രാജന്‍ എന്നിവര്‍ സംസാരിച്ചു. കലാശ്രീ നെല്ലുവായ് കെ.എന്‍.പി നമ്പീശന്‍ പ്രതിവചനം നടത്തി.
ADVERTISEMENT