ജില്ല കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ഞമനേങ്ങാട് ബോധിധര്‍മ്മ കരാത്തെ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹാദരം ഒരുക്കി

 

തൃശൂര്‍ കരാത്തെ അസോസിയേഷന്‍ നേതൃത്വത്തില്‍ തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ജില്ല കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ഞമനേങ്ങാട് ബോധിധര്‍മ്മ കരാത്തെ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹാദരം ഒരുക്കി. ചടങ്ങ് വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍.എം.കെ ഉദ്ഘാടനം നിര്‍വഹിച്ചു. ബോധിധര്‍മ്മ അക്കാദമി ഡയറക്ടര്‍ ഷിഹാന്‍. അഡ്വ. കെ.എസ്.മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി.റഷീദ്, ശ്രീധരന്‍ മാക്കാലിക്കല്‍ , അബ്ദുല്‍ മജീദ്, പ്രദീപ്, മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു. സെന്‍സായ് ടി.എസ്.സജീഷ് സ്വാഗതവും, സെന്‍സായ് ഷഹീന്‍ പി.യു നന്ദിയും പറഞ്ഞു. നവംബര്‍ 8,9,10 തിയ്യതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന കരാത്തെ ചാമ്പ്യന്‍ഷിപ്പിലേക്കും ബോധിധര്‍മ്മയിലെ സംഘം യോഗ്യത നേടിയിട്ടുണ്ട്.

ADVERTISEMENT
Malaya Image 1

Post 3 Image