ആറ്റുപുറത്ത് യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാളെ വടക്കേക്കാട് പോലിസ് അറസ്റ്റ് ചെയ്തു.പരൂര്‍ സ്വദേശി പോളുവീട്ടില്‍ 27 വയസുള്ള വിഷ്ണുവിനെയാണ് വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പരൂര്‍ പറയങ്ങാട് പള്ളി റോഡില്‍ മൂപ്പടയില്‍ റഫീഖിന്റെ മകന്‍ മുഹമ്മദ് റിഷാനാണ് പരുക്കേറ്റത്. വടക്കേകാട് സ്വകാര്യ കോളജില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. വയറില്‍ രണ്ടിടത്തെ മുറിവിലായി 13 തുന്നലുണ്ട്. ഞായറാഴ്ച രാത്രി 9 മാണിയോട് കൂടിയാണ് സംഭവം. ആറ്റുപുറം ശ്മശാനം റോഡ് വളവിലെ ഹോട്ടലിനു സമീപം സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ ഇതുവഴി വന്ന വിഷ്ണു എന്തിനാണ് തന്നെ നോക്കിയതെന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
ADVERTISEMENT