ഗീത ടീച്ചറുടെ ഒന്നാം ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് സയന്‍സ് എക്‌സ്‌പോ സംഘടിപ്പിച്ചു

 

11. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായിരുന്ന ഡോ. കെ. ഗീതയുടെ ഒന്നാം ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് സയന്‍സ് എക്‌സ്‌പോ സംഘടിപ്പിച്ചു. കോളേജ് മിനി ഓഡിറ്റോറിയത്തില്‍ നടന്ന സയന്‍സ് എക്‌സ്‌പോ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.എസ്.വിജോയ് അധ്യക്ഷനായി. ഡോ. ഗീതയെ കുറിച്ചുള്ള ഗീതായനം എന്ന പുസ്തകത്തിന്റെ പ്രകാശനം കോളേജിലെ ഫിസിക്‌സ് വിഭാഗത്തിന്റെ പ്രഥമ മേധാവിയായിരുന്ന പ്രൊഫസര്‍ പി. എന്‍ ഭട്ടത്തിരിപ്പാട് നിര്‍വ്വഹിച്ചു. ഐ.ക്യൂ ഏ.സി. കോര്‍ഡിനേറ്റര്‍ ഡോ. വി.എന്‍. ശ്രീജ, ഫിസിക്‌സ് വിഭാഗം മേധാവി ഡോ. കെ.ആര്‍.രാജേഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.കെ.എം.മനു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം. അനന്തു കൃഷ്ണന്‍, ഫിസിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ആര്യ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image