തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കാത്തതില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു

35

സാമ്പത്തിക വര്‍ഷം ആരംഭിച്ച് മൂന്നുമാസം പിന്നിട്ടിട്ടും എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കാത്തതില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു. തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നതിന് വേണ്ട യാതൊരു നടപടിയും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മന്‍മോഹന്‍സിംഗിന്റെ ഗവണ്‍മെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ശ്രമിക്കുന്നത്. ഇതിനെ പിന്തുണ നല്‍കുന്ന സമീപനമാണ് എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും കൈക്കൊള്ളുന്നത്. മറ്റ് പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് ജോലി നല്‍കുമ്പോള്‍ എരുമപ്പെട്ടി പഞ്ചായത്ത് ഭരണസമിതി നോക്കുകുത്തിയായി നില്‍ക്കുകയാണെന്നും മെമ്പര്‍മാര്‍ ആരോപിച്ചു. കോണ്‍ഗ്രസ് മെമ്പര്‍മാരായ എം.സി ഐജു, റീന വര്‍ഗീസ്, പി.കെ മാധവന്‍, റിജി ജോര്‍ജ്, സതി മണികണ്ഠന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.*