കുന്നംകുളം ചാട്ടുകുളത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

75

കടങ്ങോട് സ്വദേശിയായ യുവാവിന് പരിക്കേറ്റു.വലിയ പറമ്പില്‍ വീട്ടില്‍ 33 വയസ്സുള്ള വിജിത്തിനാണ് പരിക്കേറ്റത്.ശനിയാഴ്ച്ച രാത്രി 9:30 യോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും എതിര്‍ ദിശയില്‍ വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് കാലിനുള്‍പ്പെടെ പരിക്കേറ്റ വിജിത്തിനെ കുന്നംകുളം ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.