ബുധനാഴ്ച്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാഞ്ഞിരക്കോട് മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. കൊരട്ടിയുംകുന്ന് കാവിട്ടില്‍ ദേവൂന്റെ വീടിന്റെ മുകളിലേക്കാണ് മരം വീണത്. മുന്‍വശത്തെ ഷീറ്റ് തകര്‍ന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന തേക്ക് മരമാണ് കടപുഴകി റോഡിന് കുറുകെ വൈദ്യുതി കമ്പിയുടെ മുകളിലൂടെ എതിര്‍വശത്തുള്ള വീടിനു മുകളിലേക്ക് വീണത്.
ADVERTISEMENT